Wednesday, January 22, 2025
GULFLATEST NEWS

സൗദി അറേബ്യയിൽ മങ്കി പോക്സ് സ്ഥിരീകരിച്ചു

റിയാദ്: സൗദി അറേബ്യയിൽ മങ്കി പോക്സ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന് പുറത്ത് പോയി മടങ്ങിയെത്തിയ വ്യക്തിയിലാണ് രോഗബാധ കണ്ടെത്തിയത്. റിയാദിൽ വ്യാഴാഴ്ചയാണ് കേസ് റിപ്പോർട്ട് ചെയ്തത്. ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇയാളുമായി സമ്പർക്കം പുലർത്തിയവരുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇവരിൽ ആർക്കും രോഗത്തിന്‍റെ ലക്ഷണങ്ങളില്ലെന്നും മന്ത്രാലയം അറിയിച്ചു.