Thursday, December 19, 2024
LATEST NEWSSPORTS

ഇത്തവണയും മോഹൻ ബഗാൻ കൊൽക്കത്ത ഫുട്ബോൾ ലീഗിൽ കളിക്കില്ല

എടികെ മോഹൻ ബഗാൻ തുടർച്ചയായ രണ്ടാം സീസണിലും കൊൽക്കത്ത ഫുട്ബോൾ ലീഗിൽ നിന്ന് വിട്ട് നിൽക്കും. മോഹൻ ബഗാൻ കഴിഞ്ഞ സീസണിലും കൊൽക്കത്ത ഫുട്ബോൾ ലീഗിൽ കളിച്ചിരുന്നില്ല. പുതിയ സീസണിനായി തയ്യാറെടുക്കേണ്ടതിനാൽ മോഹൻ ബഗാൻ കൊൽക്കത്ത ഫുട്ബോൾ ലീഗിൽ നിന്ന് വിട്ടുനിൽക്കുകയാണ്. മോഹൻ ബഗാൻ ആരാധകർക്ക് ഇത് നല്ല വാർത്തയല്ല.

മോഹൻ ബഗാൻ 30 തവണ കൊൽക്കത്ത ഫുട്ബോൾ ലീഗ് കിരീടം നേടിയിട്ടുണ്ട്. 2018ലാണ് മോഹൻ ബഗാൻ അവസാനമായി കൊൽക്കത്ത ഫുട്ബോൾ ലീഗ് കിരീടം നേടിയത്. കഴിഞ്ഞ സീസണിൽ ബഗാനും ഈസ്റ്റ് ബംഗാളും ലീഗിൽ കളിച്ചിരുന്നില്ല. മുഹമ്മദൻസ് കിരീടവും നേടി. ഈസ്റ്റ് ബംഗാൾ ഈ സീസണിൽ ലീഗിൽ ഉണ്ടാകുമോ എന്ന് വ്യക്തമല്ല.