മോഹൻ ബഗാൻ താരം തിരിയുടെ സർജറി വിജയകരം
എടികെ മോഹൻ ബഗാൻ താരം തിരിയുടെ സർജറി വിജയകരം. പരിക്ക് ഭേദമാക്കാൻ കാൽമുട്ടിലെ ശസ്ത്രക്രിയയ്ക്ക് താരം വിധേയനായിരുന്നു. താൻ ശരിയായ പാതയിലാണെന്നും ഇത് തന്റെ തിരിച്ചുവരവിന്റെ ആദ്യപടിയാണെന്നും തിരി സോഷ്യൽ മീഡിയയിൽ കുറിച്ചു. എഫ്എഫ്സി കപ്പിൽ ഗോകുലത്തെ നേരിടുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്.
അതിനുശേഷം എഎഫ്സി കപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ അദ്ദേഹം കളിച്ചിട്ടില്ല. എസിഎൽ പരിക്കാണ് തിരിക്ക് ഉണ്ടായത്. താരം കുറഞ്ഞത് ആറ് മാസമെങ്കിലും പുറത്തിരിക്കേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത സീസണിന്റെ പകുതിയിലെങ്കിലും തിരി തിരികെയെത്തും എന്ന പ്രതീക്ഷയിലാണ് എ ടി കെ.