Friday, January 17, 2025
LATEST NEWSSPORTS

ഷഹീൻ അഫ്രീദിക്ക് പകരക്കാരനായി മുഹമ്മദ് ഹസ്നൈൻ

പരിക്കിനെ തുടര്‍ന്ന് ഏഷ്യാ കപ്പില്‍ നിന്ന് പിന്മാറിയ പാകിസ്ഥാന്‍ പേസര്‍ ഷഹീന്‍ അഫ്രീദിക്ക് പകരക്കാരനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. വലങ്കയ്യന്‍ പേസര്‍ മുഹമ്മദ് ഹസ്‌നൈനാണ് അഫ്രീദിയുടെ പകരക്കാരന്‍. 18 ടി20 മത്സരങ്ങളില്‍ 17 വിക്കറ്റുകള്‍ ഹസ്‌നൈന്‍ വീഴ്ത്തിയിട്ടുണ്ട്. കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്നാണ് അഫ്രീദിക്ക് ഏഷ്യ കപ്പ് നഷ്ടമായത്. ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ഏഴ് ടി20 മത്സരങ്ങളില്‍ നിന്നും അഫ്രീദിക്ക് വിശ്രമം നല്‍കിയിട്ടുണ്ട്.

നേരത്തെ, ഹസന്‍ അലി പകരക്കാരനാവുമെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടായില്ല. ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെ പിന്തുണയും ഹസന്‍ അലിക്കുണ്ടായിരുന്നു. നിലവില്‍ ദ ഹണ്ട്രഡ് ടൂര്‍ണമെന്റില്‍ ഓവല്‍ ഇന്‍വിസിബിളിന് വേണ്ടി കളിക്കുകയാണ് ഹസ്‌നൈന്‍. 22 കാരനായ ഉടന്‍ ടീമിനൊപ്പം ചേരും. അടുത്തകാലത്ത് ബൗളിംഗ് ആക്ഷന്റെ പേരില്‍ സസ്‌പെന്‍ഷിന്‍ കിട്ടിയ താരമാണ് ഹസ്‌നൈന്‍. ബിഗ് ബാഷ് ലീഗില്‍ സിഡ്‌നി തണ്ടേഴ്‌സിന് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് സംഭവം. പിന്നീട് താരത്തെ വിലക്കി. പിന്നീട് ആക്ഷന്‍ ശരിയാക്കിയാണ് ഹസ്‌നൈന്‍ തിരിച്ചെത്തിയത്.