Sunday, December 22, 2024
LATEST NEWSSPORTS

മിതാലി രാജിനെ പ്രശംസിച്ച് നരേന്ദ്ര മോദി 

ന്യൂഡല്‍ഹി: മുൻ ഇന്ത്യൻ ക്യാപ്റ്റൻ മിതാലി രാജിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മിതാലി രാജ് നിരവധി കായികതാരങ്ങൾക്ക് പ്രചോദനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജൂൺ എട്ടിനാണ് മിതാലി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. മൻ കീ ബാത്തിൽ സംസാരിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി മിതാലി രാജിനെ കുറിച്ച് പറഞ്ഞത്. ഇന്ത്യയിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങളിലൊരാളാണ് മിതാലി. മിതാലിയുടെ വിരമിക്കൽ വാർത്ത പലരെയും അസ്വസ്ഥമാക്കിയിട്ടുണ്ട്. മിതാലി പലർക്കും പ്രചോദനമാണെന്ന് മൻ കി ബാത്ത് പ്രസംഗത്തിൽ മോദി പറഞ്ഞിരുന്നു. ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ് മിതാലി. 232 മത്സരങ്ങളിൽ നിന്നും 7805 റൺസാണ് താരം നേടിയത്. ബാറ്റിങ് ശരാശരി 50.68 ആണ്. ടെസ്റ്റ് ക്രിക്കറ്റിൽ 699 റൺസാണ് മിതാലിയുടെ സമ്പാദ്യം. 12 ടെസ്റ്റുകൾ കളിച്ചു. 43.68 ആണ് ബാറ്റിങ് ശരാശരി. 89 ടി20യിൽ നിന്ന് 2364 റൺസ അദ്ദേഹം നേടിയത്.