Saturday, January 18, 2025
LATEST NEWSSPORTS

മിച്ചൽ സ്റ്റാർക്കിന് പുതിയൊരു റെക്കോർഡ് കൂടി സ്വന്തം

ഓസ്ട്രേലിയ: ഓസ്ട്രേലിയയുടെ സൂപ്പർ പേസർ മിച്ചൽ സ്റ്റാർക്കിന്‍റെ പേരിൽ ഒരു റെക്കോർഡ് കൂടി. ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 200 വിക്കറ്റ് തികയ്ക്കുന്ന താരമായി സ്റ്റാർക്ക് മാറി.

സിംബാവെയ്ക്കെതിരെ ഓസ്ട്രേലിയ തോറ്റ മത്സരത്തിൽ സ്റ്റാർക്ക് ഒരു വിക്കറ്റ് വീഴ്ത്തി. റയാൻ ബുളിനെ സ്റ്റാർക്ക് പുറത്താക്കി. ഇതോടെ 102-ാം ഏകദിനത്തിൽ 200 വിക്കറ്റ് എന്ന നേട്ടം താരം സ്വന്തമാക്കി.

104 മൽസരങ്ങളിൽ നിന്നും ഈ നേട്ടം കൈവരിച്ച പാക് സ്പിന്നർ സഖ്ലൈൻ മുഷ്താഖിന്‍റെ റെക്കോർഡാണ് സ്റ്റാർക്ക് മറികടന്നത്. മുൻ ഓസ്ട്രേലിയൻ പേസർ ബ്രെറ്റ് ലീ 112 മൽസരങ്ങളിൽ നിന്നും 200 വിക്കറ്റുകൾ നേടിയിട്ടുണ്ട്. മുൻ ദക്ഷിണാഫ്രിക്കൻ പേസർ അലൻ ഡൊണാൾഡ് 117 മൽസരങ്ങളിൽ നിന്നും 200 വിക്കറ്റുകൾ നേടിയിട്ടുണ്ട്.