മില്ലര്‍ക്ക് പിന്നാലെ ഡികോക്കും; ടി20യില്‍ 2000 റൺസ് തികച്ചു
ഇന്‍ഡോര്‍: ദക്ഷിണാഫ്രിക്കയ്ക്കായി ടി20യിൽ 2000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ താരമായി ക്വിന്‍റൺ ഡികോക്ക്. ഇന്ത്യക്കെതിരായ മൂന്നാം ടി20യിൽ 36 റൺസ് നേടിയപ്പോഴാണ് ഡികോക്ക് ഈ നാഴികക്കല്ല് പിന്നിട്ടത്. ടി20യിൽ 2000 റൺസ് തികച്ച ആദ്യ പ്രോട്ടീസ് ബാറ്റ്സ്മാൻ ഡേവിഡ് മില്ലറാണ്. ഗുവാഹത്തിയിൽ നടന്ന ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ടി20 മത്സരത്തിനിടെയാണ് മില്ലർ ഈ നേട്ടം കൈവരിച്ചത്.
ഇൻഡോറിൽ ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ടി20 മത്സരം പുരോഗമിക്കുകയാണ്. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ബാറ്റിംങ്ങിൽ തിളങ്ങാനാകാത്ത തെംബാ ബാവുമയെ പേസര്‍ ഉമേഷ് യാദവ് പുറത്താക്കി. എട്ട് പന്തിൽ മൂന്ന് റൺസ് മാത്രമാണ് ബവുമ നേടിയത്.