Friday, January 17, 2025
LATEST NEWSTECHNOLOGY

ഓഗസ്റ്റിൽ 3,823 യൂണിറ്റുകളുടെ റീട്ടെയിൽ വിൽപ്പന റിപ്പോർട്ട് ചെയ്ത് എംജി മോട്ടോർ ഇന്ത്യ

വിതരണ ശൃംഖലകളിലെ ചാഞ്ചാട്ടം ഇപ്പോഴും ഉൽപാദന വെല്ലുവിളികൾക്ക് കാരണമാകുന്നതിനാൽ ഇത് വാഹന നിർമ്മാതാക്കൾക്ക് ആശങ്കാജനകമാണെന്ന് എംജി മോട്ടോർ ഇന്ത്യ. ഓഗസ്റ്റിൽ 3,823 യൂണിറ്റുകളുടെ ചില്ലറ വിൽപ്പന നടന്നതായും എംജി മോട്ടോർ ഇന്ത്യ റിപ്പോർട്ട് ചെയ്തു. എന്നിരുന്നാലും, അടുത്ത മാസം മുതൽ സ്ഥിതി മെച്ചപ്പെടുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. എംജി മോട്ടോർ അതിന്‍റെ വരാനിരിക്കുന്ന ലോഞ്ചുകൾക്കായി ശക്തമായ ഓർഡർ ബുക്കും പോസിറ്റീവ് കാഴ്ചപ്പാടുമാണ് നിലനിർത്തുന്നത്.