Friday, August 15, 2025
LATEST NEWSSPORTS

400 മീറ്റര്‍ നീന്തൽ; കാത്തി ലെഡേക്കി വീണ്ടും ലോകചാമ്പ്യന്‍

ബുദാപെസ്റ്റ്: വനിതകളുടെ 400 മീറ്റർ നീന്തലിൽ അമേരിക്കയുടെ കാത്തി ലെഡെക്കി വീണ്ടും ലോകചാമ്പ്യനായി. മൂന്ന് മിനിറ്റ് 58.15 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ലെഡെക്കി ഹംഗറിയിലെ ലോക നീന്തൽ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത്. ലോക ചാമ്പ്യൻഷിപ്പിലെ താരത്തിന്റെ 16മത്തെ സ്വർണമാണിത്.

കാനഡയുടെ സമ്മർ മക്ലന്റോഷ് വെള്ളിയും അമേരിക്കയുടെ ലിയ സ്മിത്ത് വെങ്കലവും നേടി. നേരത്തെ ഈ ഇനത്തിൽ ചാമ്പ്യനായിരുന്ന ലെഡെക്കിക്ക് 2019 ലെ ലോക ചാമ്പ്യൻഷിപ്പിലും പിന്നീട് ഒളിമ്പിക്സിലും ആദ്യം ഫിനിഷ് ചെയ്യാൻ കഴിഞ്ഞില്ല. മൂന്ന് മിനിറ്റ് 56.40 സെക്കൻഡിൽ ഫിനിഷ് ചെയ്ത ലെഡെക്കിയുടെ റെക്കോർഡ് ഓസ്ട്രേലിയയുടെ ഏരിയൻ ടിറ്റ്മെസ് തകർത്തിരുന്നു. ശനിയാഴ്ച മത്സരിക്കാൻ ടിറ്റ്മസ് ഉണ്ടായിരുന്നില്ല.