Wednesday, January 22, 2025
LATEST NEWSSPORTS

റൊണാള്‍ഡോ പിഎസ്ജിയിലേക്ക് വന്നാല്‍ മെസ്സി ടീം വിടും; റിപ്പോര്‍ട്ടുകൾ

ചെൽസിയും ബയേൺ മ്യൂണിക്കും റൊണാൾഡോയെ സ്വന്തമാക്കാനുള്ള ശ്രമത്തിലാണെന്നാണ് വിവരം. റൊണാൾഡോയുടെ നീക്കത്തെ കുറിച്ച് ലയണൽ മെസി നടത്തിയ പ്രസ്താവനയാണ് ഇപ്പോൾ ഫുട്ബോൾ ലോകത്ത് വാർത്തകളിൽ നിറയുന്നത്. റൊണാൾഡോ യുണൈറ്റഡിൽ നിന്ന് പിഎസ്ജിയിൽ ചേർന്നാൽ മെസി ടീം വിടുമെന്ന് റിപ്പോർട്ടുകളുണ്ട്.

മെസി കളിക്കുന്ന പിഎസ്ജിയിലേക്ക് റൊണാൾഡോ വന്നാൽ ടീം വിടുമെന്ന് താരം പറഞ്ഞതായി എൽ നാസിയോണൽ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഇക്കാര്യം മെസി പിഎസ്ജി അധികൃതരെ നേരിട്ട് അറിയിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

റൊണാൾഡോയും മെസിയും ഒരുമിച്ച് കളിക്കുന്നത് കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഫുട്ബോൾ ആരാധകർ. എന്നാൽ റൊണാൾഡോയെ സ്വന്തമാക്കാൻ പിഎസ്ജി ഇതുവരെ ശ്രമിച്ചിട്ടില്ല. മെസി, നെയ്മർ, എംബാപ്പെ തുടങ്ങിയ താരങ്ങളുടെ വലിയ നിരയുള്ള പിഎസ്ജി പുതിയ സീസണിനായുള്ള പരിശീലനം ആരംഭിച്ചുകഴിഞ്ഞു.