Tuesday, January 7, 2025
LATEST NEWSSPORTS

മെസി പുറത്ത് ; ബാലൻ ഡി ഓര്‍ പുരസ്‌കാര പട്ടികയിൽ മെസിയുടെ പേരില്ല

ബാലൻ ഡി ഓർ പുരസ്കാര പട്ടികയിൽ നിന്ന് ലയണൽ മെസി പുറത്ത്. അവസാന 30ൽ മെസിയുടെ പേരില്ല. 2005ന് ശേഷം ഇതാദ്യമായാണ് മെസിയെ പട്ടികയിൽ നിന്ന് ഒഴിവാക്കുന്നത്.

ഈ വർഷത്തെ അവാർഡിനായി 30 പേരുടെ ചുരുക്കപ്പട്ടിക സംഘാടകരായ ഫ്രാൻസ് ഫുട്ബോൾ വെള്ളിയാഴ്ച പുറത്തിറക്കി. കഴിഞ്ഞ വർഷം ഏഴാം തവണയും ബാലൻ ഡി ഓർ കിരീടം നേടിയാണ് മെസി ചരിത്രം സൃഷ്ടിച്ചത്. നേരത്തെ 2009, 2010, 2011, 2012, 2015, 2019 വർഷങ്ങളിൽ ബാലൻ ഡി ഓർ പുരസ്കാരം മെസി തന്‍റെ പേരിൽ എഴുതിയിരുന്നു.

37 കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ 2005 മുതൽ ബാലൻ ഡി ഓർ അവാർഡുകളുടെ ചുരുക്കപ്പട്ടികയിലുണ്ട്. അഞ്ച് തവണയാണ് റൊണാൾഡോ പുരസ്കാരം നേടിയത്.