Tuesday, December 17, 2024
LATEST NEWSSPORTS

മെഗ് ലാനിങ്ങ് ക്രിക്കറ്റിൽ നിന്ന് അനിശ്ചിതകാല ഇടവേളയെടുക്കുന്നു

ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മെഗ് ലാനിങ്ങ് ക്രിക്കറ്റിൽ നിന്ന് അനിശ്ചിതകാല അവധിയെടുക്കുന്നു. വ്യക്തിപരമായ കാരണങ്ങൾ പരിഗണിച്ചാണ് തീരുമാനം. എത്ര കാലത്തേക്കാണ് ലാനിങ്ങ് ഇടവേള എടുത്തതെന്ന് വ്യക്തമല്ല

അടുത്തിടെ നടന്ന കോമൺവെൽത്ത് ഗെയിംസിൽ ഓസ്ട്രേലിയയെ ചാമ്പ്യൻമാരാക്കിയ ശേഷമാണ് ലാനിങ്ങ് ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുക്കുന്നത്. ദി ഹണ്ട്രഡിൽ ട്രെന്റ് റോക്കേഴ്സിന് വേണ്ടി കളിക്കുവാനിരുന്ന താരം ഈ ടൂര്‍ണ്ണമെന്റിനും കാണില്ല.

ഫൈനലിൽ ഓസ്ട്രേലിയ 9 റൺസിനാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ എട്ട് വിക്കറ്റ് നഷ്ടത്തിൽ 161 റൺസെടുത്തപ്പോൾ ഇന്ത്യയുടെ മറുപടി 152 റൺസിൽ അവസാനിച്ചു.