Tuesday, December 17, 2024
LATEST NEWSTECHNOLOGY

മീഷോ ആപ്പ് ഇനി മലയാളത്തിലും

കൊച്ചി: ഇന്ത്യൻ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ മീഷോ മലയാളം ഉൾപ്പെടെ എട്ട് ഭാഷകളിൽ കൂടി സേവനം ആരംഭിച്ചു. എല്ലാവർക്കും ഇ-കൊമേഴ്സ് രംഗം ഉപയോഗിക്കാനുള്ള കമ്പനിയുടെ ദൗത്യത്തിന്‍റെ ഭാഗമായി, മീഷോ പ്ലാറ്റ്ഫോമിൽ എട്ട് പുതിയ പ്രാദേശിക ഭാഷകൾ ചേർത്തിട്ടുണ്ട്.

മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, മറാത്തി, ഗുജറാത്തി, ബംഗാളി, ഒഡിയ എന്നീ ഭാഷകളാണ് മീഷോ ആപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മീഷോ ഉപഭോക്താക്കൾക്ക് ഇപ്പോൾ അക്കൗണ്ട്, ഉൽപ്പന്ന വിവരങ്ങൾ എന്നിവ ആക്സസ് ചെയ്യാനും, ഓർഡറുകൾ നൽകാനും, ട്രാക്ക് ചെയ്യാനും പേയ്മെന്‍റുകൾ നടത്താനും, ഡീലുകളും ഡിസ്കൗണ്ടുകളും ലഭിക്കാനും ആൻഡ്രോയിഡ് ഫോണുകളിൽ അവരുടെ ഇഷ്ടപ്പെട്ട ഭാഷ തിരഞ്ഞെടുക്കാം.

“ഞങ്ങളുടെ ഉപയോക്താക്കളിൽ 50 ശതമാനവും ഇ-കൊമേഴ്‌സ് ആദ്യമായി ഉപയോഗിക്കുന്നവരാണ്, പ്ലാറ്റ്ഫോമിൽ പ്രാദേശിക ഭാഷകൾ അവതരിപ്പിച്ച് ഭാഷാ തടസ്സങ്ങൾ ഇല്ലാതാക്കുകയാണ് മീഷോയുടെ ലക്ഷ്യം” മീഷോയുടെ സ്ഥാപകനും സിടിഒയുമായ സഞ്ജീവ് ബേൺവാൾ പറഞ്ഞു.