Friday, December 27, 2024
HEALTHLATEST NEWSTECHNOLOGY

മരുന്നുകൾ ഡ്രോൺ വഴി വീട്ടിലെത്തും; കൈകോർത്ത് ആസ്റ്റർ മിംസും സ്കൈ എയർ മൊബിലിറ്റിയും

കോഴിക്കോട്: രാജ്യത്തെ ആരോഗ്യ സേവന ദാതാക്കളായ ആസ്റ്റർ മിംസ്, ഡ്രോൺ ഡെലിവറി പരീക്ഷണങ്ങൾ തുടങ്ങി. പ്രമുഖ ഡ്രോൺ-ടെക്‌നോളജി ലോജിസ്റ്റിക്സ്, സ്ഥാപനമായ സ്കൈ എയർ മൊബിലിറ്റിയുമായി സഹകരിച്ചാണ് കേരളത്തിലെ ആരോഗ്യ മേഖലയിൽ ആദ്യമായി, ഡ്രോൺ ഡെലിവറി പരിചയപ്പെടുത്താൻ ഒരുങ്ങുന്നത്. ഇതുവഴി മരുന്നുകൾ ഡ്രോൺ വഴി വീട്ടിലെത്തും.