Saturday, January 18, 2025
HEALTHLATEST NEWS

മെഡിക്കൽ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപ് പ്രതിസന്ധിയിൽ

തിരുവനന്തപുരം : സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അധ്യാപകർക്കുമുള്ള ഗ്രൂപ്പ് മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പ് പ്രതിസന്ധിയിൽ. ജൂലൈ ഒന്നിന് പദ്ധതി ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെങ്കിലും കൊച്ചിയിലെയും തിരുവനന്തപുരത്തെയും ഇരുപതോളം സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ പദ്ധതിയിൽ നിന്ന് മാറിനിൽക്കുകയാണ്.

മെഡിസെപ് പദ്ധതി പ്രകാരം ഓറിയന്റൽ ഇൻഷുറൻസ് കമ്പനി 30 ലക്ഷം ഗുണഭോക്താക്കൾക്ക് മൂന്ന് ലക്ഷം രൂപയുടെ ചികിത്സാ സഹായം നൽകുന്നു. 162 ആശുപത്രികൾ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും 118 ആശുപത്രികൾ മാത്രമാണ് സമ്മതം നൽകിയത്. കൊച്ചിയിലെയും തിരുവനന്തപുരത്തെയും 20 ഓളം സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ ഉൾപ്പെടെ 44 ആശുപത്രികൾ മാറിനിൽക്കുകയാണ്.

ഇതിൽ സർക്കാർ സഹായത്തോടെയുള്ള ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടും ഉൾപ്പെടുന്നു. ചില രോഗങ്ങൾക്കുള്ള ചികിത്സാ നിരക്ക് വർദ്ധിപ്പിക്കണമെന്നും അല്ലാത്തപക്ഷം വലിയ നഷ്ടമുണ്ടാകുമെന്നും ആശുപത്രികൾ വാദിക്കുന്നു. വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിലാണ് ഇൻഷുറൻസ് കമ്പനി.