Friday, December 27, 2024
GULFLATEST NEWS

യന്ത്രത്തകരാർ; ഗൾഫ് എയർ വിമാനം അടിയന്തിരമായി നിലത്തിറക്കി

നെടുമ്പാശേരി: യന്ത്രത്തകരാറുണ്ടെന്ന സംശയത്തിൽ ഗൾഫ് എയർ വിമാനം അടിയന്തരമായി ഇറക്കി. ബഹ്റൈനിൽ നിന്ന് 86 യാത്രക്കാരുമായി എത്തിയ വിമാനമാണ് അടിയന്തരമായി ഇറക്കിയത്.

പുലർച്ചെ 3.58ന് ലാൻഡിംഗ് പ്രക്രിയ പൂർത്തിയാക്കുമ്പോൾ ചിറകിൽ ഘടിപ്പിച്ചിരിക്കുന്ന സിസ്റ്റം തകരാറിലാണെന്ന സംശയമാണ് പൈലറ്റ് പ്രകടിപ്പിച്ചത്. തുടർന്ന് 3.43 നാണ് വിമാനം അടിയന്തരമായി ഇറക്കിയത്. ആദ്യ ഷെഡ്യൂൾ പ്രകാരം പുലർച്ചെ 4.45ന് മടങ്ങേണ്ടിയിരുന്ന വിമാനം സാങ്കേതിക പരിശോധനയ്ക്ക് ശേഷം വൈകിട്ട് 5.45ന് മടങ്ങി.