Wednesday, December 25, 2024
LATEST NEWSSPORTS

ഒരു സെൽഫി എടുത്തോട്ടെ? പാക്ക് ആരാധകന്റെ ആഗ്രഹം സഫലീകരിച്ച് കോലി

മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്ക് ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആരാധകരുണ്ട്. ബദ്ധവൈരികളായ പാകിസ്ഥാനിലും അദ്ദേഹത്തിന് ആരാധകർക്ക് ഒരു പഞ്ഞവുമില്ല. സൂപ്പർസ്റ്റാറിനൊപ്പം സെൽഫിയെടുക്കാൻ ആഗ്രഹിക്കുന്ന നിരവധി പേരുണ്ട്. ലാഹോറിൽ നിന്നുള്ള അത്തരമൊരു ആരാധകൻ കോഹ്ലി രാജാവിനെ കാണാനും സെൽഫിയെടുക്കാനും ദുബായിലെത്തി. മുഹമ്മദ് ജിബ്രാനൊപ്പം സെൽഫിക്ക് പോസ് ചെയ്ത് ആ ആരാധകന്‍റെ ആഗ്രഹം കോഹ്ലി നിറവേറ്റിയിരിക്കുകയാണ്.

ദുബായിലെ ഐസിസി അക്കാദമി ഗ്രൗണ്ടിലാണ് സംഭവം. 2022ലെ ഏഷ്യാ കപ്പിന് മുന്നോടിയായാണ് ഇന്ത്യൻ ടീം പരിശീലനം ഇവിടെ നടത്തിയത്. പരിശീലന സെഷൻ കഴിഞ്ഞ് താരങ്ങൾ ടീം ബസിലേക്ക് മടങ്ങുമ്പോൾ മുഹമ്മദ് ജിബ്രാൻ കോഹ്ലിയുടെ അടുത്തേക്ക് ഓടിയെത്തി. എന്നാൽ, ഗ്രൗണ്ടിലെ സെക്യൂരിറ്റി ഗാർഡുകൾ അദ്ദേഹത്തെ തടഞ്ഞു. ഇത് ശ്രദ്ധിക്കാതെ കോഹ്ലി മുന്നോട്ട് നീങ്ങി.

“സാർ ഞാൻ പാകിസ്താനിൽ നിന്നുമാണ്, നിങ്ങളുടെ കടുത്ത ആരാധകനാണ്. ഒരു സെൽഫി ലഭിക്കും എന്ന പ്രതീക്ഷയിലാണ് ദുബായ് വരെ വന്നത്” ആരാധകൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. ഇതു കേട്ട കോലി തൻ്റെ ആരാധകനെ നിരാശപ്പെടുത്തിയില്ല. മുഹമ്മദ് ജിബ്രാനൊപ്പം സെൽഫിക്ക് പോസ് ചെയ്ത അദ്ദേഹം ആഗ്രഹം സഫലീകരിച്ചു നൽകി. “ഒരു മികച്ച ക്രിക്കറ്റ് കളിക്കാരൻ എന്നതിലുപരി അദ്ദേഹം ഒരു അത്ഭുതകരമായ വ്യക്തിയാണ്” മുഹമ്മദ് പറഞ്ഞു.