Monday, January 13, 2025
LATEST NEWSSPORTS

ഇംഗ്ലണ്ടിനെതിരായ മത്സരം; റെക്കോർഡുകൾ കടപുഴക്കി ഇന്ത്യൻ പേസർമാർ

ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യൻ പേസർമാർ റെക്കോർഡുകൾ തകർത്തു. ഇന്ത്യക്കായി ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും ഒമ്പത് വിക്കറ്റ് വീതം വീഴ്ത്തി. ഈ പ്രകടനത്തിൽ രണ്ട് പേസർമാരും വ്യക്തിഗത റെക്കോർഡുകൾ സ്ഥാപിച്ചു. മത്സരത്തിൽ ഇന്ത്യ 10 വിക്കറ്റിന് വിജയിച്ചു.

മത്സരത്തിൽ 6 വിക്കറ്റുകൾ വീഴ്ത്തി ബുംറ വിവിധ റെക്കോർഡുകൾ സ്ഥാപിച്ചു. ഇംഗ്ലണ്ടിൽ ഏകദിനത്തിൽ ആറ് വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ പേസറായി ബുംറ മാറി. ഏകദിന കരിയറിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമാണ് ബുംറ ഓവലിൽ കാഴ്ച വെച്ചത്. ഏകദിനത്തിൽ ഒരു ഇന്ത്യൻ താരത്തിന്‍റെ ഏറ്റവും മികച്ച മൂന്നാമത്തെ ബൗളിങ് പ്രകടനമെന്ന റെക്കോർഡും ബുംറ സ്വന്തമാക്കി. 2014ൽ ബംഗ്ലാദേശിനെതിരെ സ്റ്റുവർട്ട് ബിന്നി, അനിൽ കുംബ്ലെ എന്നിവരാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ. ഇതോടെ ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച ഏകദിന ബൗളിംഗ് പ്രകടനങ്ങളുടെ പട്ടികയിൽ ബുംറ നാലാം സ്ഥാനത്തേക്ക് ഉയർന്നു. 2001ൽ ഇംഗ്ലണ്ടിനെതിരെ 36 റൺസ് വഴങ്ങി 7 വിക്കറ്റ് വീഴ്ത്തിയ വഖാർ യൂനിസ്, 1983ൽ ഓസ്ട്രേലിയക്കെതിരെ 51 റൺസ് വഴങ്ങി 7 വിക്കറ്റ് വീഴ്ത്തിയ വെസ്റ്റ് ഇൻഡീസിന്‍റെ വിൻസ്റ്റൺ ഡേവിഡ്, 1975ൽ ഇംഗ്ലണ്ടിനെതിരെ 14 റൺസ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ ഗാരി ഗിൽമോർ എന്നിവരാണ് പട്ടികയിൽ ഒന്നാമത്.

മത്സരത്തിൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഷമി ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 150 വിക്കറ്റ് നേടുന്ന ഇന്ത്യൻ ബൗളറായി മാറി. ഇന്നലെയാണ് ഷമി തന്‍റെ 80-ാം മത്സരം കളിച്ചത്. 97 മൽസരങ്ങളിൽ നിന്നും 150 വിക്കറ്റുകൾ വീഴ്ത്തിയ അജിത് അഗാർക്കറുടെ റെക്കോർഡാണ് ഷമി മറികടന്നത്.