Wednesday, January 22, 2025
LATEST NEWSSPORTS

ബിസിസിഐ ടൈറ്റിൽ സ്പോൺസർമാരായി മാസ്റ്റർകാർഡ്

ഡൽഹി: ബി.സി.സി.ഐ ടൈറ്റിൽ സ്പോൺസർമാരായി മാസ്റ്റർകാർഡ്. പ്രമുഖ ഡിജിറ്റൽ പേയ്മെന്റ് കമ്പനിയായ പേടിഎം പിൻവാങ്ങിയതിന് പിന്നാലെയാണ് മാസ്റ്റർകാർഡ് ഈ സ്ഥാനത്തെത്തിയത്. 2023 വരെ കരാർ ഉണ്ടായിരുന്നെങ്കിലും പേടിഎം പിൻമാറാൻ തീരുമാനിക്കുകയായിരുന്നു. 2022-23 സീസണിൽ മാസ്റ്റർകാർഡ് ബിസിസിഐ മത്സരങ്ങൾ സ്പോൺസർ ചെയ്യും.

ഐസിസി, എസിസി ടൂർണമെന്റുകൾ ഒഴികെ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന എല്ലാ പരമ്പരകളും മാസ്റ്റർകാർഡ് സ്പോൺസർ ചെയ്യും. പുരുഷൻമാരുടെയും വനിതകളുടെയും അന്താരാഷ്ട്ര മത്സരങ്ങൾ, ഇറാനി ട്രോഫി, രഞ്ജി ട്രോഫി, അണ്ടർ 19, അണ്ടർ 23 മത്സരങ്ങൾ മാസ്റ്റർകാർഡ് സ്പോൺസർ ചെയ്യും.

യുവേഫ ചാമ്പ്യൻസ് ലീഗ്, ഗ്രാമി, ഓസ്ട്രേലിയൻ ഓപ്പൺ, ഫ്രഞ്ച് ഓപ്പൺ ടെന്നീസ് ടൂർണമെന്റുകൾ, കാൻസ് ഫിലിം ഫെസ്റ്റിവൽ തുടങ്ങി വിവിധ മേഖലകളിൽ സ്പോൺസർഷിപ്പുകളുള്ള മാസ്റ്റർകാർഡ് ബിസിസിഐയുമായുള്ള സഹകരണത്തിലൂടെ ക്രിക്കറ്റിലേക്ക് കടക്കാനുള്ള ശ്രമത്തിലാണ്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ എംഎസ് ധോണിയാണ് മാസ്റ്റർകാർഡിന്റെ ബ്രാൻഡ് അംബാസഡർ.