Thursday, January 23, 2025
GULFLATEST NEWS

ഇനി ഖത്തറിലെ സ്കൂളുകളിൽ മാസ്ക് നിർബന്ധമില്ലാ

ദോഹ : ഖത്തറിലെ സ്കൂളുകളിൽ ഇനി മാസ്ക് നിർബന്ധമല്ലെന്ന് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. സ്കൂളുകളിലെ വിദ്യാർത്ഥികൾ, അധ്യാപകർ, അഡ്മിനിസ്ട്രേറ്റർമാർ എന്നിവർ കാമ്പസുകളിലും ക്ലാസ് മുറികളിലും മാസ്ക് ധരിക്കേണ്ടതില്ലെന്ന് മന്ത്രാലയം അറിയിച്ചു.

ഇന്നലെ രാവിലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ ആരോഗ്യ കേന്ദ്രങ്ങൾക്കുള്ളിലോ പൊതുഗതാഗത സംവിധാനങ്ങളിലോ ഒഴികെ അടച്ചിട്ട പൊതുസ്ഥലങ്ങളിൽ പൗരൻമാരും താമസക്കാരും മാസ്ക് ഉപയോഗിക്കുന്നത് നിർത്തലാക്കാൻ തീരുമാനമായി. ഇതും ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.