Friday, January 17, 2025
LATEST NEWSTECHNOLOGY

33000 ബുക്കിങ് പിന്നിട്ട് മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര

വില പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര എസ്‍യുവി വിപണിയിലെ സൂപ്പർസ്റ്റാറായി. ജൂലൈ 20ന് പ്രദർശനത്തിനെത്തിയ വാഹനത്തിന് ഇതുവരെ 33,000 ബുക്കിംഗുകളാണ് ലഭിച്ചത്. ഇതിൽ 48 ശതമാനവും കൂടുതൽ ഇന്ധനക്ഷമതയുള്ള ഹൈബ്രിഡ് പതിപ്പിനാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഗ്രാൻഡ് വിറ്റാരയുടെ ബുക്കിംഗ് 11,000 രൂപക്കാണ് ആരംഭിച്ചത്. നെക്സ ഡീലർഷിപ്പ് വഴിയോ ഓൺലൈനായോ പുതിയ എസ്‍യുവി ബുക്ക് ചെയ്യാം.

പ്രീമിയം ബ്രാൻഡായ നെക്സയിലൂടെ വിൽപ്പനയ്ക്കെത്തുന്ന വാഹനത്തിന്‍റെ വില ഒക്ടോബറിൽ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ മോഡലിൽ സെൽഫ് ചാർജിംഗ് ശേഷിയുള്ള ഇന്‍റലിജന്‍റ് ഹൈബ്രിഡ് സാങ്കേതികവിദ്യയാണ് മാരുതി അവതരിപ്പിക്കുന്നത്. ലിറ്ററിന് 27.97 കിലോമീറ്റർ മൈലേജ് അവകാശപ്പെടുന്ന 1.5 ലിറ്റർ ഹൈബ്രിഡ് എൻജിനും 21.11 കിലോമീറ്റർ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്ന 1.5 ലിറ്റർ നെക്സ്റ്റ്-ജെൻ കെ-സീരീസ് എൻജിനും ഇതിന് കരുത്തേകും.