Tuesday, December 17, 2024
LATEST NEWSTECHNOLOGY

മാരുതി ആൾട്ടോ കെ 10 നാളെ അവതരിപ്പിക്കും

മാരുതി സുസുക്കി പുതുതലമുറ ആൾട്ടോ കെ 10 നാളെ ഓഗസ്റ്റ് 18 ന് ഇന്ത്യയിൽ അവതരിപ്പിക്കും. വിപണിയിലെ വരവിനു മുന്നോടിയായി, കമ്പനി അതിന്റെ അറീന ഡീലർഷിപ്പുകളില്‍ ഉടനീളം മോഡൽ അയക്കാൻ തുടങ്ങിയിട്ടുണ്ട്. താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് 11,000 രൂപ അടച്ച് വാഹനം മുൻകൂട്ടി ബുക്ക് ചെയ്യാം. പുതിയ 2022 മാരുതി ആൾട്ടോ K10, പുതിയ അളവുകൾക്കൊപ്പം അകത്തും പുറത്തും കാര്യമായ മാറ്റങ്ങൾക്കും സാക്ഷ്യം വഹിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യൻ നിരത്തുകളിൽ ഏറ്റവും കൂടുതലുള്ള പാസഞ്ചർ കാറാണ് ആൾട്ടോ.