Tuesday, December 17, 2024
LATEST NEWSSPORTS

ബ്രെന്റ്ഫോർഡിനോട് ദയനീയമായി പരാജയപ്പെട്ട് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തുടർച്ചയായ രണ്ടാം മത്സരത്തിലും തോൽവി. താരതമ്യേന ദുർബലമായ ബ്രെന്റ്‌ഫോര്‍ഡാണ് യുണൈറ്റഡിനെ തോൽപിച്ചത്.എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് യുണൈറ്റഡിന്റെ തോല്‍വി.
ബ്രെന്റ്‌ഫോര്‍ഡിനുവേണ്ടി ജോഷ് ഡാസിൽവ, മത്തിയാസ് യെൻസൺ, ബെൻ മീ, ബ്രയാൻ എംബിയോമോ എന്നിവർ സ്കോർ ചെയ്തു. ആദ്യ 35 മിനിറ്റിനുള്ളിൽ തന്നെ യുണൈറ്റഡ് തോൽവി സമ്മതിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോ, ക്രിസ്റ്റ്യൻ എറിക്സൺ, ബ്രൂണോ ഫെർണാണ്ടസ് എന്നിവരെല്ലാം മത്സരരംഗത്തുണ്ടായിരുന്നെങ്കിലും യുണൈറ്റഡിന് ഒരു ഗോൾ പോലും നേടാനായില്ല. യുണൈറ്റഡിന്‍റെ പ്രതിരോധ പിഴവുകളാണ് ഗോളുകളിലേക്ക് നയിച്ചത്.
മത്സരം തുടങ്ങി 10-ാം മിനിറ്റിൽ ജോഷ് ഡാസിൽവയിലൂടെ ബ്രെന്റ്‌ഫോര്‍ഡ് ലീഡ് നേടി. യുണൈറ്റഡ് ഗോൾകീപ്പർ ഡേവിഡ് ഡിഹിയയുടെ പിഴവിൽനിന്നാണ് ആദ്യ ഗോൾ പിറന്നത്. ഡാസിൽവയുടെ ദുർബലമായ ഷോട്ട് കൈയ്യിലൊതുക്കുന്നതില്‍ ഡിഹിയ വളരെ വലിയ പിഴവാണ് വരുത്തിയത്.