Tuesday, December 17, 2024
LATEST NEWSSPORTS

പ്രീമിയര്‍ ലീഗില്‍ മാഞ്ചെസ്റ്റര്‍ സിറ്റിക്കും ആഴ്‌സനലിനും ജയം

മാഞ്ചെസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ മാഞ്ചെസ്റ്റര്‍ സിറ്റിക്കും ആഴ്‌സനലിനും ജയം. ബേണ്‍മൗത്തിനെതിരെ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി എതിരില്ലാത്ത നാല് ഗോളുകൾക്ക് വിജയം നേടിയപ്പോൾ ആഴ്സണൽ 2-4ന് മുൻ ചാമ്പ്യൻമാരായ ലെസ്റ്റർ സിറ്റിയെ തോൽപ്പിച്ചു. ലീഗിൽ ഇരുടീമുകളുടെയും തുടർച്ചയായ രണ്ടാം ജയമാണിത്.

രണ്ടാം മത്സരത്തിലും ചാമ്പ്യൻമാർ മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്. ഈ സീസണിൽ ലീഗിലേക്ക് യോഗ്യത നേടിയ ബോൺമൗത്തിനെതിരെ സിറ്റി തകർപ്പൻ ജയമാണ് നേടിയത്. 19-ാം മിനിറ്റിൽ മിഡ്ഫീൽഡർ ഇക്കായി ഗുണ്ടോഗനിലൂടെ സിറ്റിയുടെ ആദ്യ ഗോൾ പിറന്നു. 31-ാം മിനിറ്റിൽ കെവിന്‍ ഡിബ്രുയിന്‍ നേടിയ ഗോളിൽ നിലവിലെ ചാംപ്യൻമാർക്ക് ലീഡ് ലഭിച്ചു. 37-ാം മിനിറ്റിൽ ഫിൽ ഫോഡൻ നേടിയ ഗോളിൽ സിറ്റി ആദ്യ പകുതിയിൽ 3-0ന് മുന്നിലെത്തി.

രണ്ടാം പകുതിയിലും സിറ്റി മികച്ച മുന്നേറ്റം തുടർന്നു. ബേണ്‍മൗത്ത് ഡിഫൻഡർ ജെഫേഴ്‌സണ്‍ ലെര്‍മയുടെ സെല്ഫ് ഗോൾ പെപ്പിനും സംഘത്തിനും വേണ്ടി വിജയം നേടിക്കൊടുത്തു.ഇതോടെ ബേണ്‍മൗത്തിനെതിരേ കളിച്ച 11 പ്രീമിയര്‍ ലീഗ് മത്സരങ്ങളിലും സിറ്റിക്ക് വിജയിക്കാനായി.