Thursday, December 26, 2024
LATEST NEWSSPORTS

മലേഷ്യ മാസ്റ്റേഴ്സ് സൂപ്പർ 500 ബാഡ്മിന്‍റൺ; പ്രണോയ് സെമിയിൽ വീണു

ക്വാലലംപുർ: മലേഷ്യ മാസ്റ്റേഴ്സ് സൂപ്പർ 500 ബാഡ്മിന്‍റൺ സെമിയിൽ ഇന്ത്യയുടെ എച്ച്.എസ് പ്രണോയ് വീണു. ഹോങ്കോങ്ങിന്‍റെ ലോങ് ആൻഗസിനെതിരായ ആദ്യ ഗെയിം ജയിച്ച പ്രണോയ് രണ്ട് മത്സരങ്ങളിൽ തോൽവി വഴങ്ങി. സ്കോർ: 21-17, 9-21, 17-21. ഇതോടെ ടൂർണമെന്‍റിൽ ഇന്ത്യയുടെ കിരീടപ്രതീക്ഷകൾക്ക് വിരാമമായി.

തോമസ് കപ്പ് ടീം ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ കിരീടനേട്ടത്തിന്‍റെ ഭാഗമായ പ്രണോയ് മികച്ച ഫോമിലായിരുന്നിട്ടും നിർഭാഗ്യം കാരണം പുറത്താവുകയായിരുന്നു.