Monday, December 23, 2024
LATEST NEWSSPORTS

മലേഷ്യ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റണ്‍: പി.വി. സിന്ധു പുറത്ത്

ചൈനീസ് തായ്‌പേയിയുടെ തായ് സു യിങ്ങാണ് സിന്ധുവിനെ കീഴടക്കിയത്. മൂന്ന് ഗെയിമുകൾ നീണ്ട പോരാട്ടത്തിനൊടുവിലാണ് സിന്ധു തോറ്റത്. മത്സരം 55 മിനിറ്റ് നീണ്ടുനിന്നു. സ്കോർ: 13-21, 21-12, 12-21.

ആദ്യ ഗെയിം തോറ്റെങ്കിലും രണ്ടാം ഗെയിം ജയിച്ച് മടങ്ങിയെത്തിയ സിന്ധുവിന് മൂന്നാം ഗെയിമിലും ആ ഫോം നിലനിർത്താനായില്ല. ലോക രണ്ടാം നമ്പർ താരം യിങ്ങ് മൂന്നാം ഗെയിമിൽ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്.

സിന്ധുവിനെതിരെ യിങ്ങിന്‍റെ ആധിപത്യം തെളിയിച്ച മത്സരം കൂടിയായിരുന്നു അത്. 2019ലെ ലോക ചാമ്പ്യൻഷിപ്പിലെ വിജയത്തിന് ശേഷം സിന്ധുവിന് യിങ്ങിനെ തോൽപ്പിക്കാൻ കഴിഞ്ഞിട്ടില്ല. തുടർന്ന് അവർ ഏഴ് തവണ പരസ്പരം ഏറ്റുമുട്ടി, പക്ഷേ വിജയം യിങ്ങിനൊപ്പമായിരുന്നു. ഈ തോൽവിയോടെ മലേഷ്യ മാസ്റ്റേഴ്സ് വനിതാ കിരീടം നേടാമെന്ന ഇന്ത്യയുടെ പ്രതീക്ഷകൾക്ക് വിരാമമായി.