Thursday, November 21, 2024
LATEST NEWSTECHNOLOGY

മഹീന്ദ്രയുടെ വൈദ്യുത കാർ പദ്ധതി; 1925 കോടി രൂപയുടെ നിക്ഷേപം

മുംബൈ: ഇലക്ട്രിക് കാറുകൾ നിർമ്മിക്കുന്നതിനായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര രൂപീകരിച്ച ‘ഇവി കോ’ കമ്പനിയിൽ ബ്രിട്ടീഷ് സർക്കാരിന്റെ നിക്ഷേപക സ്ഥാപനമായ ബ്രിട്ടീഷ് ഇന്‍റർനാഷണൽ ഇൻവെസ്റ്റ്മെന്റ് 1,925 കോടി രൂപ നിക്ഷേപിക്കും. പുതിയ കമ്പനിയുടെ മൂല്യം 70,070 കോടി മൂല്യം കണക്കാക്കുന്നതിനാൽ ബിഐഐക്ക് 2.75% മുതൽ 4.76% വരെ ഓഹരികൾ ലഭിക്കുമെന്ന് മഹീന്ദ്ര അറിയിച്ചു. കമ്പനി നാലുചക്ര വൈദ്യുത വാഹനങ്ങൾ നിർമ്മിക്കും.

2027 വരെ കമ്പനിക്ക് ഏകദേശം 8,000 കോടി രൂപയുടെ മൂലധന നിക്ഷേപം ഉണ്ടാകും. ഇതിനായി കൂടുതൽ നിക്ഷേപകരെ സമീപിക്കും. 2027 ആകുമ്പോഴേക്കും മഹീന്ദ്രയുടെ എസ്‌യുവികളിൽ 20 മുതൽ 30 ശതമാനം വരെ ഇലക്ട്രിക് മോഡലുകളായിരിക്കും. ഇലക്ട്രിക് കാർ പദ്ധതി ഓഗസ്റ്റ് 15നു പ്രഖ്യാപിക്കും. ആദ്യ മോഡൽ സെപ്റ്റംബറിൽ പുറത്തിറക്കുമെന്നും മാനേജ്മെന്‍റ് അറിയിച്ചു. ഇത് അടുത്ത വർഷം വിപണിയിലെത്തും. പരിസ്ഥിതി സൗഹൃദ വ്യവസായങ്ങളിലെ നിക്ഷേപത്തിന്‍റെ ഭാഗമായാണ് മഹീന്ദ്രയിൽ ബിഐഐ നിക്ഷേപം നടത്തുന്നത്.