Saturday, January 18, 2025
LATEST NEWS

വിപണിയിൽ നഷ്ടം തുടരുന്നു; 144 പോയ്ന്റ് ഇടിഞ്ഞ് സെൻസെക്സ്

മുംബൈ: വിപണിയിലെ നഷ്ടം തുടരുന്നു. ആഭ്യന്തര സൂചികകൾ ഇടിവിലാണ്. സെൻസെക്സ് 144.47 പോയിന്റ് താഴ്ന്ന് 57846.64 ലും നിഫ്റ്റി 41.40 പോയിന്റ് താഴ്ന്ന് 17199.60 ലുമാണ് വ്യാപാരം ആരംഭിച്ചത്. വിപണിയിൽ ഇന്ന് ഏകദേശം 1206 ഓഹരികൾ മുന്നേറ്റം നടത്തുന്നുണ്ട്. 709 ഓഹരികൾ നഷ്ടത്തിലാണ്. 118 ഓഹരികൾ മാറ്റമില്ലാതെ തുടരുകയാണ്.

നിഫ്റ്റി മിഡ്ക്യാപ്, നിഫ്റ്റി സ്മോൾക്യാപ് സൂചികകൾ 0.4 ശതമാനം വരെ ഉയർന്നു. ഈ മേഖലകളിൽ നിഫ്റ്റി ഐടി, നിഫ്റ്റി മീഡിയ, നിഫ്റ്റി മെറ്റൽ സൂചികകൾ നേരിയ തോതിൽ നേട്ടമുണ്ടാക്കി. അതേസമയം, നിഫ്റ്റി ബാങ്ക്, നിഫ്റ്റി റിയൽറ്റി, നിഫ്റ്റി ഓട്ടോ സൂചികകൾ 0.4 ശതമാനം വരെ ഇടിഞ്ഞു.