ജപ്പാനിലെ ഓണ്‍ഡെയ്‌സിനെ ലെന്‍സ്‌കാര്‍ട്ട് ഏറ്റെടുക്കുന്നു
സോഫ്റ്റ്ബാങ്ക് പിന്തുണയുള്ള കണ്ണട റീട്ടെയിലർമാരായ ലെൻസ്കാർട്ട് ജപ്പാൻ കമ്പനി ഓണ്‍ഡേയ്‌സിനെ ഏറ്റെടുക്കുന്നു. കരാർ യാഥാർത്ഥ്യമായാൽ ലെൻസ്കാർട്ട് ഏഷ്യയിലെ ഏറ്റവും വലിയ ഓൺലൈൻ ഐവെയർ റീട്ടെയിലറായി മാറും. 3,150 കോടി രൂപയുടെ ഇടപാടാണ് നടന്നതെന്നാണ് റിപ്പോർട്ട്.
ഇന്ത്യയ്ക്ക് പുറമെ സിംഗപ്പൂർ, തായ്ലൻഡ്, തായ്‌വാൻ, ഫിലിപ്പൈൻസ്, ഇന്തോനേഷ്യ, മലേഷ്യ, ജപ്പാൻ തുടങ്ങി 13 രാജ്യങ്ങളിലേക്കും ലെൻസ്കാർട്ടിന് പ്രവർത്തനം വ്യാപിപ്പിക്കാൻ കഴിയും.
സ്ഥാപകരായ ഷുജി തനകയും ഉമിയാമയും ഓണ്‍ഡേയ്‌സിന്റെ ഓഹരിയുടമകളായി തുടരും. മാനേജ്മെന്റിന്റെ തലപ്പത്ത് പ്രധാന സ്ഥാനങ്ങളും അവർ വഹിക്കും.