Wednesday, January 14, 2026
LATEST NEWSSPORTS

ലാലിഗ: ആദ്യ മത്സരത്തില്‍ ബാഴ്‌സലോണയ്ക്ക് സമനില

ബാഴ്‌സലോണ: സ്പാനിഷ് ലാ ലിഗ സീസണിലെ ആദ്യ മത്സരം കളിച്ച ബാഴ്സലോണയ്ക്ക് സമനിലയോടെ തുടക്കം. റയോ വയ്യെക്കാനോയാണ് ബാഴ്സയെ സമനിലയിൽ തളച്ചത്. ഇരുടീമുകൾക്കും ഗോൾ നേടാൻ കഴിഞ്ഞില്ല.

ബാഴ്സലോണയുടെ ഹോം ഗ്രൗണ്ടായ നൗകാമ്പില്‍ നടന്ന മത്സരത്തില്‍ പുതിയ താരങ്ങളായ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി, റാഫിന്യ, ക്രിസ്റ്റ്യന്‍സണ്‍ എന്നിവര്‍ ആദ്യ ഇലവനില്‍ തന്നെ സ്ഥാനം നേടി. പകരക്കാരനായി ഫ്രാങ്ക് കെസിയും എത്തി.

ബാഴ്‌സ രണ്ട് തവണ ഗോള്‍വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഗോള്‍ നേടിയില്ല. നായകനും മധ്യനിരതാരവുമായ സെര്‍ജിയോ ബുസ്‌കെറ്റ്‌സ് ഇന്‍ജുറി ടൈമില്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത് ടീമിന് തിരിച്ചടിയായി.