Saturday, January 24, 2026
LATEST NEWS

സ്റ്റാര്‍ബക്‌സിന്റെ സിഇഒ ആയി ലക്ഷ്മണ്‍ നരസിംഹന്‍; വാർഷിക ശമ്പളം 100 കോടിയിലധികം

വാഷിങ്ടണ്‍: ലോകത്തിലെ ഏറ്റവും വലിയ കോഫി ശൃംഖലയായ സ്റ്റാർബക്സിന്‍റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ലക്ഷ്മണ്‍ നരസിംഹൻ അടുത്തിടെ നിയമിതനായിരുന്നു. മികച്ച ശമ്പളത്തോടെയാണ് ലക്ഷ്മണ്‍ നരസിംഹനെ സ്റ്റാർബക്സിന്‍റെ സിഇഒയായി നിയമിച്ചതെന്നാണ് റിപ്പോർട്ട്.

കമ്പനി ഏൽപിച്ച ലക്ഷ്യം നിറവേറ്റിയാൽ 140 കോടി രൂപ വാർഷിക ശമ്പളമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. റെക്കിറ്റ് ബെന്‍കീസറിന്റെ മേധാവി സ്ഥാനത്ത് നിന്നാണ് ലക്ഷ്മണ്‍ നരസിംഹന്‍ സ്റ്റാര്‍ബക്‌സിലേക്കെത്തിയത്. റെക്കിറ്റ് ബെന്‍കീസറില്‍ അദ്ദേഹത്തിന്‍റെ വാർഷിക ശമ്പളം ഏകദേശം 55 കോടി രൂപയായിരുന്നു.

ഇരട്ടിയിലധികം വാര്‍ഷിക ശമ്പളത്തില്‍ പുതിയ ചുമതല ഏൽക്കുന്ന അദ്ദേഹത്തിന് മുന്നില്‍ വെല്ലുവിളികള്‍ ഏറെയാണ്.