കാര്‍ബണ്‍ രഹിത നഗരം സ്ഥാപിക്കാന്‍ കുവൈത്ത്
കുവൈത്ത് സിറ്റി: പൂർണ്ണമായും കാർബൺ രഹിത നഗരം സ്ഥാപിക്കാൻ കുവൈറ്റ്. കുവൈറ്റിന്റെ എക്സ്-സീറോ പദ്ധതി ലോകത്തിലെ ഏറ്റവും വലുതും മേഖലയിലെ ആദ്യത്തേതുമായിരിക്കുമെന്നാണ് റിപ്പോർട്ട്.
എക്സ്-സീറോ എന്ന് പേരിട്ടിരിക്കുന്ന ഹരിത നഗരത്തിൽ ഒരു ലക്ഷം പേർക്ക് താമസിക്കാനും ജോലി ചെയ്യാനും കഴിയും. നഗരം ആകാശ ദൃശ്യത്തില്‍ ഒരു പുഷ്പം പോലെ ആയിരിക്കും കാണപ്പെടുക. ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനുമായി പ്രത്യേക വിഭാഗങ്ങളുണ്ടാകും. ആശുപത്രികൾ, നക്ഷത്ര ഹോട്ടലുകൾ, പാർപ്പിട സമുച്ചയങ്ങൾ, റിസോർട്ടുകൾ, പാർക്കുകൾ, കളിസ്ഥലങ്ങൾ എന്നിവയെല്ലാം പൂർണ്ണമായും പരിസ്ഥിതി സൗഹൃദമായിരിക്കും.
മാലിന്യങ്ങൾ സംസ്കരിക്കാനും പുനരുപയോഗിക്കാവുന്ന ഉൽപ്പന്നങ്ങളാക്കി മാറ്റാനുമുള്ള സൗകര്യവും നഗരത്തിലുണ്ടാകും. നഗരത്തിലെ 30,000 പേർക്ക് ഹരിത ജോലി ഉറപ്പാക്കും. കൂടാതെ നഗരത്തിൽ കാറുകൾക്കുള്ള പ്രവേശനം പരിമിതപ്പെടുത്തും.