Thursday, January 23, 2025
LATEST NEWSPOSITIVE STORIES

കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് കൈത്താങ്ങായി എം.ബി.ബി.എസ്. വിദ്യാര്‍ഥി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളോട് വിനായകിന് പ്രണയമാണ്, പ്രത്യേകിച്ചും കുതിച്ചോടുന്ന മിന്നലിനോട്. അതിനാൽ അതിന്റെ ഡ്രൈവർക്ക് ഒരു ബുദ്ധിമുട്ട് വന്നപ്പോൾ,വിനായക് അത് നോക്കിനിന്നില്ല. അങ്ങനെയാണ് തിരുവനന്തപുരം ഡിപ്പോയിലെ മിന്നൽ ബസ് ഡ്രൈവർ ബിജുവിനെ സഹായിക്കാൻ മഞ്ചേരി ഗവ. മെഡിക്കൽ കോളേജിൽ രണ്ടാം വർഷ എം.ബി.ബി.എസ്. വിദ്യാർത്ഥി വിനായക് മുന്നോട്ടുവന്നത്.

ഭാര്യയുടെ അർബുദവും വായ്പാ തിരിച്ചടവും കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയായിരുന്ന, തിരുവനന്തപുരം ഡിപ്പോയിലെ മിന്നൽ ബസിന്റെ ഡ്രൈവർ ബിജുവിന്റെ അവസ്ഥ അറിഞ്ഞപ്പോൾ അദ്ദേഹത്തെ സഹായിക്കാൻ വിനായക് തയ്യാറായി.

ഇതിനായി പരിയാരം, കോഴിക്കോട്, തൃശ്ശൂർ, തിരുവനന്തപുരം മെഡിക്കൽ കോളേജുകളിൽ പോയി വിദ്യാർത്ഥികളുടെ സഹായം തേടി. സോഷ്യൽ മീഡിയയിൽ പോസ്റ്റും ചെയ്തു. ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരു ലക്ഷം രൂപയാണ് പിരിച്ചെടുത്തത്. സുഹൃത്തുക്കൾക്കൊപ്പം തിരുവനന്തപുരത്തെ ഡ്രൈവറുടെ വീട്ടിലെത്തിയാണ് തുക കൈമാറിയത്.