Sunday, December 22, 2024
LATEST NEWSSPORTS

കോഹ്‌ലി വീണ്ടും നിരാശപ്പെടുത്തി; ഇന്ത്യക്ക് നാല് വിക്കറ്റ് നഷ്ടമായി

ബിര്‍മിങ്ഹാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റുകൾ നഷ്ടമായി. മുൻ നായകൻ വിരാട് കോഹ്ലി വീണ്ടും നിരാശപ്പെടുത്തി. മൂന്ന് പന്തിൽ ഒരു റൺസുമായാണ് അദ്ദേഹം മടങ്ങിയത്. ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 89 റൺസെന്ന നിലയിലാണ്.

ക്യാപ്റ്റൻ രോഹിത് ശർമയും (20 പന്തിൽ 31) റിഷഭ് പന്തും (15 പന്തിൽ 26) ചേർന്ന് ഇന്ത്യക്ക് മികച്ച തുടക്കം നൽകി. മൂന്ന് ഫോറും രണ്ട് സിക്സുമാണ് രോഹിത് അടിച്ചത്. നാല് ഫോറും ഒരു സിക്സും പറത്തിയാണ് പന്ത് പുറത്തായത്. 

സ്കോർ 49ൽ നിൽക്കെ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. സ്കോർ 61ൽ നിൽക്കെ കോഹ്ലിയും പന്തും പുറത്തായി. സൂര്യകുമാർ യാദവ് 15 റൺസെടുത്ത് പുറത്തായി. തുടക്കത്തിൽ തന്നെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ ഗ്ലീസനാണ് ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകിയത്.