Wednesday, January 22, 2025
LATEST NEWSSPORTS

കെ എല്‍ രാഹുലിന് കോവിഡ്; വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20യിൽ കളിക്കാൻ സാധ്യതയില്ല

ന്യൂഡല്‍ഹി: ഇന്ത്യൻ ക്രിക്കറ്റ് താരം കെഎൽ രാഹുലിന് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ഈ മാസം അവസാനം ആരംഭിക്കുന്ന വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ രാഹുലിന് ടി20 മത്സരം കളിക്കാൻ കഴിയുമോ എന്ന സംശയം ഉയർന്നിട്ടുണ്ട്.

രാഹുലിന് കോവിഡ്-19 സ്ഥിരീകരിച്ചതായി ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി അറിയിച്ചു. പരിക്കിനെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ രാഹുൽ അടുത്തിടെ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനം ആരംഭിച്ചിരുന്നു. ഇതിനിടെയാണ് കോവിഡ് സ്ഥിരീകരിച്ചത്.

വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ കെഎൽ രാഹുലിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ സാഹചര്യത്തിൽ ജൂലൈ 29ന് ആരംഭിക്കുന്ന ടി20യിൽ കെഎൽ രാഹുലിന് കളിക്കാൻ സാധിക്കുമോ എന്നത് സംശയമാണ്.