Friday, December 27, 2024
LATEST NEWSSPORTS

അയര്‍ലന്‍ഡിനെതിരായ പോരാട്ടത്തിൽ റെക്കോര്‍ഡിട്ട് കിവികള്‍

ഡബ്ലിന്‍: ഏകദിന ക്രിക്കറ്റിൽ ന്യൂസിലൻഡ് പുതിയ റെക്കോർഡ് സ്ഥാപിച്ചു. അയർലൻഡിനെതിരായ മത്സരത്തിലാണ് കിവികൾ റെക്കോർഡ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 300 റൺസാണ് നേടിയത്. 301 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കിവീസ് ഒരു പന്ത് ബാക്കിനിൽക്കെ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 305 റൺസെടുത്തു.

പുരുഷ ഏകദിന ക്രിക്കറ്റിലെ 50-ാം ഓവറിൽ പിൻതുടർന്ന് ജയിച്ച ഏറ്റവും ഉയർന്ന സ്കോറാണ് കിവീസ് നേടിയത്. 1987 ലെ ഇംഗ്ലണ്ട്-ഓസ്ട്രേലിയ മത്സരത്തിന്‍റെ 50-ാം ഓവറിലെ 18 റൺസ് വിജയലക്ഷ്യം ഇതോടെ പഴങ്കഥയായി. 

301 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കിവീസിന് 49-ാം ഓവറിൽ നാല് റൺസ് മാത്രമേ നേടാനായുള്ളൂ. 50-ാം ഓവറിൽ ജയിക്കാൻ ആറു പന്തിൽ 20 റൺസാണ് വേണ്ടിയിരുന്നത്. കൈയിൽ ബാക്കിയുണ്ടായിരുന്നത് ഒരു വിക്കറ്റും.