Sunday, December 22, 2024
LATEST NEWSPOSITIVE STORIES

ചൂളൻ എരണ്ടയും കുഞ്ഞുങ്ങളും ഇനി ശശിയുടെ കുടുംബാംഗങ്ങൾ

ചാവക്കാട്: ഇന്ത്യൻ വിസ്‌ലിങ് ഡക്ക് എന്നും ലെസർ വിസ്‌ലിങ് ഡക്ക് എന്നും വിളിക്കുന്ന ഒരു പക്ഷിയാണ് ചൂളൻ എരണ്ട. ചാവക്കാട് കഴിഞ്ഞ ദിവസം ചൂളൻ എരണ്ടയെയും അഞ്ച് കുഞ്ഞുങ്ങളെയും കാക്കകൾ കൊത്തിപറിക്കുന്നത് മണത്തല കുറ്റിയിൽ ശശിയും,ഭാര്യ വാസന്തിയും കാണുകയുണ്ടായി. നന്മ നിറഞ്ഞ ഈ ദമ്പതികൾ ഇവയ്ക്ക് അഭയം നൽകി രക്ഷിച്ചു. നന്നായി പറക്കുകയും നീന്തുകയും ചെയ്യുന്ന പക്ഷികളാണിവ.

പാകിസ്ഥാൻ, ഇന്ത്യ, നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ്, ബർമ, തായ്‌ലാൻഡ്‌, മലേഷ്യ, സിങ്കപ്പൂർ, ഇൻഡൊനീഷ്യ, തെക്കൻ ചൈന, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളിൽ എല്ലാം ഇവ കാണപ്പെടുന്നു. അതിഥികളായല്ല വീട്ടുകാരായി തന്നെയാണ് ചൂളൻ എരണ്ടയും കുട്ടികളും ശശിയുടെ വീട്ടിൽ കഴിയുന്നത്. ഇങ്ങനെ ചിലർ തന്റെ വീട്ടിൽ ഉണ്ടെന്ന വിവരം ശശിയും ഭാര്യയും വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്.