Saturday, December 21, 2024
LATEST NEWSSPORTS

ദേശീയ ഗെയിംസിൽ വനിതാ സോഫ്റ്റ് ബോളില്‍ കേരളത്തിന് വെള്ളി

അഹമ്മദാബാദ്: 2022ലെ ദേശീയ ഗെയിംസിൽ കേരളം ഒരു വെള്ളി കൂടി നേടി. വനിതാ വിഭാഗം സോഫ്റ്റ് ബോളിലാണ് കേരള ടീം വെള്ളി മെഡൽ നേടിയത്. അവസാന മത്സരത്തിൽ ഛത്തീസ്ഗഡിനെ തോൽപ്പിച്ചാണ് കേരളം വെള്ളി മെഡൽ നേടിയത്. മത്സരത്തിൽ കേരളം 2-1നാണ് വിജയിച്ചത്. ഫൈനലിൽ കേരളത്തെ തോൽപ്പിച്ച് പഞ്ചാബ് ഈ ഇനത്തിൽ സ്വർണ്ണ മെഡൽ നേടി.