Tuesday, December 17, 2024
LATEST NEWSSPORTS

ബ്ലാസ്റ്റേഴ്‌സിന് ഇന്ന് യുഏഇയിൽ സൗഹൃദമത്സരം

യുഎഇ: ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് യുഎഇയിൽ സൗഹൃദ മത്സരം കളിക്കും. യുഎഇ ഫസ്റ്റ് ഡിവിഷൻ ക്ലബ്ബായ അൽ ജസീറ അൽ ഹംറ ക്ലബ്ബിനെയാണ് ബ്ലാസ്റ്റേഴ്സ് നേരിടുക. ഇന്ത്യൻ സമയം രാത്രി 8.30നാണ് മത്സരം.

ഈ മാസം പകുതിയോടെയാണ് പ്രീ സീസണിനായി ബ്ലാസ്റ്റേഴ്സ് യുഎഇയിലേക്ക് പറന്നത്. മൂന്ന് യു.എ.ഇ ക്ലബ്ബുകളുമായുള്ള മത്സരങ്ങളും നിശ്ചയിച്ചിരുന്നു. എന്നാൽ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്(എഐഎഫ്എഫ്) ഫിഫ വിലക്കേർപ്പെടുത്തിയതോടെ ബ്ലാസ്റ്റേഴ്സിന്‍റെ നേരത്തെ നിശ്ചയിച്ചിരുന്ന മൂന്ന് മത്സരങ്ങളും റദ്ദാക്കിയിരുന്നു. ഇപ്പോൾ ഫിഫ വിലക്ക് നീക്കിയതിന് പിന്നാലെ ബ്ലാസ്റ്റേഴ്സ് യുഎഇ ക്ലബ്ബുമായി കൊമ്പുകോർക്കുകയാണ്.

അതേസമയം, ബ്ലാസ്റ്റേഴ്സിന്‍റെ പ്രീ സീസൺ പര്യടനം നീട്ടുമെന്നാണ് സൂചന. ഈ മാസം അവസാനത്തോടെ ബ്ലാസ്റ്റേഴ്സ് ടീം കൊച്ചിയിലേക്ക് മടങ്ങുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ബ്ലാസ്റ്റേഴ്സ് ഒരാഴ്ച കൂടി യുഎഇയിൽ തുടരാനുള്ള സാധ്യത വ്യക്തമാണ്. ഇതോടെ ബ്ലാസ്റ്റേഴ്സ് കുറച്ച് മത്സരങ്ങൾ കൂടി കളിച്ചേക്കുമെന്നാണ് സൂചന.