Sunday, January 25, 2026
LATEST NEWSSPORTS

കേരള ബ്ലാസ്‌റ്റേഴ്‌സ് താരം സഹല്‍ അബ്ദുള്‍ സമദ് വിവാഹിതനാകുന്നു;

കേരള ബ്ലാസ്‌റ്റേഴ്‌സ് താരം സഹല്‍ അബ്ദുള്‍ സമദ് വിവാഹിതനാകുന്നു. ബാഡ്മിന്‍റൺ താരം റെസ ഫർഹത്താണ് വധു. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ സഹൽ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ട്വിറ്ററിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്സ് സഹലിനെ അഭിനന്ദിച്ചത്. സഹലിന്‍റെ ഇന്ത്യൻ ടീമും ബ്ലാസ്റ്റേഴ്സ് ടീമംഗങ്ങളും പോസ്റ്റിന് താഴെ ആശംസകൾ നേർന്നു.