കേരള ബ്ലാസ്റ്റേഴ്സിന്റെ വനിതാ ടീം; രാജാ റിസുവാൻ വനിതാ ടീം ഡയറക്ടർ
കേരള ബ്ലാസ്റ്റേഴ്സ് ഉടൻ തന്നെ വനിതാ ടീം ആരംഭിക്കുമെന്ന് വ്യക്തമാകുന്നു. രാജാ റിസുവാനെ പുതിയ വനിതാ അക്കാദമി ടീമിന്റെ ഡയറക്ടറായി കേരള ബ്ലാസ്റ്റേഴ്സ് നിയമിച്ചു. കോഴിക്കോട് സ്വദേശിയായ ഇവർ മുൻ ഗോകുലം കേരള ഫസ്റ്റ് ടീം മാനേജരായിരുന്നു. അവിടെ നിന്ന് കേരള ബ്ലാസ്റ്റേഴ്സിലേക്ക് ചേക്കേറി.
ഒഡീഷ എഫ്സിക്കൊപ്പം മുമ്പ് കളിച്ചിട്ടുണ്ട്. ഈ വാർത്ത കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് സന്തോഷം പകരും. ഗോകുലം കേരള വനിതാ ടീമിനെ പോലെ വനിതാ ഫുട്ബോൾ ടീമായി കേരള ബ്ലാസ്റ്റേഴ്സ് മാറിയാൽ അത് കേരളത്തിലെ വനിതാ ഫുട്ബോളിന്റെ വളർച്ചയ്ക്കും ഗുണം ചെയ്യും.