Thursday, January 22, 2026
LATEST NEWSSPORTS

ഡ്യൂറന്റ് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി

ഗുവാഹത്തി: ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിലെ രണ്ടാം മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിക്ക് തോല്‍വി. കരുത്തരായ ഒഡീഷ എഫ്‌സിയോട് രണ്ട് ഗോളിനാണ് മഞ്ഞപ്പട തോറ്റത്. ആദ്യപകുതിയില്‍ മികച്ച പ്രകടനം പുറത്തെടുത്ത ബ്ലാസ്‌റ്റേഴ്‌സ് രണ്ടാംപകുതിയില്‍ ഐസക്ക്, സോള്‍ ക്രെസ്‌പോ എന്നിവരുടെ ഗോളുകളിലാണ് തോല്‍വി വഴങ്ങിയത്. നേരത്തെ ഗ്രൂപ്പ് ഡിയിലെ ആദ്യ കളിയില്‍ ബ്ലാസ്റ്റേഴ്സ്, സുദേവ ഡല്‍ഹി എഫ്‌സിയുമായി സമനിലയിൽ പിരിഞ്ഞിരുന്നു.