Friday, January 17, 2025
LATEST NEWSSPORTS

ഓറിയോണ്‍ കീച്ച് സിംഗ്; കുഞ്ഞിന്റെ ചിത്രം പങ്കുവച്ച് യുവരാജ് സിംഗ്

ആദ്യമായി കുഞ്ഞിൻ്റെ ചിത്രം പങ്കുവച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗ്. ഭാര്യ ഹേസൽ കീച്ചിനും കുഞ്ഞിനുമൊപ്പമുള്ള ചിത്രങ്ങളാണ് യുവരാജ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ഹേസിലിനും യുവിക്കും കുഞ്ഞ് പിറന്നുവെന്ന വാര്‍ത്ത ആരാധകര്‍ ഏറ്റെടുത്തിരുന്നു.

ഫാദേഴ്സ് ഡേയിലാണ് അവർ മകനെ തങ്ങളുടെ ലോകത്തേക്ക് സ്വാഗതം ചെയ്തത്. യുവിയും കുടുംബവും കുഞ്ഞിന് ഓറിയോൺ കീച്ച് സിംഗ് എന്നാണ് പേരിട്ടിരിക്കുന്നത്. “നിന്റെ ഓരോ പുഞ്ചിരിയിലും കണ്ണുകൾ തിളങ്ങും. നക്ഷത്രങ്ങള്‍ക്കിടയില്‍ നിന്റെ പേരെഴുതിയ പോലെ…” യുവരാജ് ട്വിറ്ററിൽ കുറിച്ചു.