Wednesday, January 14, 2026
LATEST NEWSTECHNOLOGY

കവാസാക്കിയുടെ ഡബ്ള്യൂ175 ഇന്ത്യയിലെത്തി; 1.47 ലക്ഷം രൂപ

കവാസാക്കിയുടെ റിട്രോ വിഭാഗമായ ഡബ്ല്യൂ സീരീസിലെ ഡബ്ള്യൂ175 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 1.47 ലക്ഷം രൂപ മുതലാണ് ഡബ്ള്യൂ175ന്റെ എക്‌സ്-ഷോറൂം വില ആരംഭിക്കുന്നത്. കവാസാക്കിയുടെ ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ മോഡലാണ് ഡബ്ള്യൂ175. നിലവില്‍ ഡബ്ല്യൂ സീരീസിലെ ഉയര്‍ന്ന മോഡലായ W800 ഇന്ത്യയില്‍ വില്‍ക്കുന്നുണ്ട്.

1.47 ലക്ഷം രൂപ വിലയുള്ള സ്റ്റാൻഡേർഡ് ബ്ലാക്ക് മോഡലിന് പുറമെ സ്പെഷ്യൽ എഡിഷനും (റെഡ്) കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. സ്പെഷ്യൽ എഡിഷൻ മോഡലിന് 1.49 ലക്ഷം രൂപയാണ് വില. 177 സിസി എയർ കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിനാണ് മോഡലിന് കരുത്തേകുന്നത്. 13 എച്ച്പി പവറും 13.2 എൻ എം ടോർക്കുമേകും. ഡബ്ല്യു 175 ന്‍റെ മൈലേജ് മണിക്കൂറിൽ 45 കിലോമീറ്ററിന് മുകളിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ന് മുതൽ കാവസാക്കി ഷോറൂമുകൾ വഴി ഡബ്ല്യു 175 ബുക്ക് ചെയ്യാം. ഡിസംബറിൽ വിതരണം ആരംഭിക്കും.