Thursday, March 27, 2025
GULFLATEST NEWSTECHNOLOGY

കുറഞ്ഞ നിരക്കിലുള്ള ടാക്സി സർവീസുകൾ പ്രഖ്യാപിച്ച് കർവ ടെക്‌നോളജീസ്

ദോഹ: ഫോക്സ് ട്രാൻസ്പോർട്ടുമായി സഹകരിച്ച് കർവ ടെക്നോളജീസ് പുതിയ ‘കർവ-ഫോക്സ്’ ഇക്കോണമി സേവനം പ്രഖ്യാപിച്ചു. കർവ ടാക്സി ആപ്പ് വഴി യാത്രക്കാർക്ക് ഈ സേവനം ലഭ്യമാക്കും.

ഫോക്സ് ട്രാൻസ്പോർട്ട് ഫ്ലീറ്റ് പ്രവർത്തിപ്പിക്കുന്ന 2,000 ലധികം അധിക വാഹനങ്ങളും സർവീസ് നടത്തും. സവാരിയുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കിക്കൊണ്ട് യാത്രക്കാരുടെ ആവശ്യങ്ങൾ കൂടുതൽ ലാഭകരമായി നിറവേറ്റുന്ന രീതിയിലാണ് പുതിയ ഇക്കോണമി സർവീസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പ്രൊഫഷണൽ ഡ്രൈവർമാരുടെ സംഘമാണ് സർവീസ് നടത്തുക.

ഉപഭോക്താക്കൾക്ക് കർവ ടാക്സി ആപ്പ് വഴി പുതിയ ‘കർവ-ഫോക്സ്’ സേവനം ഓർഡർ ചെയ്യാം, കൂടാതെ ട്രിപ്പ് ട്രാക്കിംഗ് സൗകര്യവുമുണ്ട്. ക്രെഡിറ്റ്-ഡെബിറ്റ് കാർഡുകൾ, ആപ്പിൾ പേ, ഗൂഗിൾ പേ എന്നിവയിലൂടെയും യാത്രക്കാർക്ക് സൗകര്യപ്രദമായ ക്യാഷ്ലെസ് പേയ്മെന്‍റുകൾ നടത്താം.