Wednesday, December 25, 2024
LATEST NEWSSPORTS

ലെജന്‍ഡ്‌സ് ക്രിക്കറ്റ് ലീഗിൽ കാലിസും സ്റ്റെയ്‌നും കളിക്കും

ന്യൂഡല്‍ഹി: മുൻ അന്താരാഷ്ട്ര താരങ്ങൾ അണിനിരക്കുന്ന ലെജൻഡ്സ് ടി20 ക്രിക്കറ്റിന്‍റെ പുതിയ സീസണിനായുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ സീസണിൽ നിരവധി പ്രമുഖ താരങ്ങൾ ടൂർണമെന്‍റിൽ പങ്കെടുത്തിരുന്നു. കഴിഞ്ഞ സീസണിൽ വേൾഡ് ജയന്‍റ്സാണ് ഒന്നാമതെത്തിയത്.

കാണികളെ ആവേശഭരിതരാക്കി ഇത്തവണയും ക്രിക്കറ്റ് ലീഗ് നടക്കും. പല കളിക്കാരും ലീഗിൽ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയുടെ എക്കാലത്തെയും മികച്ച താരങ്ങളായ ഡെയ്ൽ സ്റ്റെയ്ൻ, ജാക്വസ് കാലിസ് എന്നിവർ പുതിയ സീസണിൽ തങ്ങളുടെ പങ്കാളിത്തം പ്രഖ്യാപിച്ചിട്ടുണ്ട്. വിരമിച്ചെങ്കിലും ഇരുവരും ഇപ്പോഴും ക്രിക്കറ്റ് രംഗത്ത് സജീവമാണ്.

ടെസ്റ്റിലും ഏകദിനത്തിലുമായി 10,000 റൺസ് തികയ്ക്കുകയും 250 വിക്കറ്റുകൾ നേടുകയും ചെയ്ത ഏക ഓൾറൗണ്ടറായ കാലിസും ദീർഘകാല ലോക ഒന്നാം നമ്പർ ബൗളറായ ഡെയ്ൽ സ്റ്റെയിനും പുതിയ സീസൺ മികച്ചതാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.