Thursday, November 14, 2024
LATEST NEWSTECHNOLOGY

കെ – ഫോണിന് ഐഎസ്പി ലൈസൻസ് ലഭിച്ചു

തിരുവനന്തപുരം : കെ – ഫോണിന് ലൈസൻസ് ലഭിച്ചു. ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ ലൈസൻസ് ആണ് ലഭിച്ചത്. ഇതോടെ, നിബന്ധനകളുടെ അടിസ്ഥാനത്തിൽ സേവന ദാതാവായി പ്രവർത്തിക്കാൻ കഴിയും.

ഹൈസ്പീഡ് ഇന്‍റർനെറ്റ് സൗജന്യവും കുറഞ്ഞ ചെലവിലും ഗുണനിലവാരത്തിലും പരമാവധി ആളുകൾക്ക് ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നാണ് കേരള സർക്കാരിന്റെ നിലപാട്. ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്‍റെ ഔദ്യോഗിക രജിസ്ട്രേഷൻ അനുസരിച്ച്, ഫൈബർ ഒപ്റ്റിക് ലൈനുകൾ, ഡക്ട് സ്പേസ്, ടവറുകൾ, നെറ്റ് വർക്ക് ശൃംഖല, മറ്റ് ആവശ്യ സംവിധാനങ്ങൾ തുടങ്ങിയവ സ്വന്തമാക്കാനും തയ്യാറാക്കാനും നിലനിർത്താനും അറ്റകുറ്റപ്പണികൾ നടത്താനും ഇവ ടെലികോം സർവീസ് ലൈസൻസ് ഉള്ളവർക്ക് വാടകയ്ക്കോ ലീസിനോ നൽകുവാനും അല്ലെങ്കിൽ വിൽക്കുവാനും കെ ഫോണിന് ഇതോടെ അധികാരമുണ്ടാകും.

ഇൻഫ്രാസ്ട്രക്ചർ സേവനങ്ങൾ നൽകുന്നതിന് ആവശ്യമായ ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡർ കാറ്റഗറി 1 ലൈസൻസ് കെ-ഫോണിന് നേരത്തെ ലഭിച്ചിരുന്നു.