Sunday, December 22, 2024
LATEST NEWSSPORTS

കെനാൻ യിൽദിസിനെ സ്വന്തമാക്കി യുവന്റസ്

ടർക്കിഷ് യുവതാരം കെനാൻ യിൽദിസ് യുവന്റസ് ടീമിൽ. കഴിഞ്ഞ സീസണിൽ ബയേണുമായുള്ള 17കാരന്റെ കരാർ അവസാനിച്ചതിനാൽ വമ്പൻ ടീമുകൾ താരത്തിന്റെ പിറകെ ഉണ്ടായിരുന്നു.
2025 വരെ യുവന്‍റസുമായി കരാർ ഒപ്പിട്ട കെനാൻ യിൽഡിസ് യുവന്‍റസിന്‍റെ യൂത്ത് ടീമിനൊപ്പം ചേരും.

16-ാം വയസിലാണ് യിൽഡിസ് ബയേണിന്‍റെ അണ്ടർ 19 ടീമിൽ ഇടം നേടിയത്. അറ്റാക്കിങ് മിഡ്ഫീൽഡർ ആയ താരത്തിന് ഇരുവിങ്ങുകളിലും ഒരുപോലെ കളിക്കാൻ കഴിയും. ബയേണുമായുള്ള കരാർ അവസാനിച്ചതിന് ശേഷമാണ് യുവന്‍റസ് അദ്ദേഹത്തെ അവരുടെ യൂത്ത് ടീമിൽ ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചത്.