ഫോണൊന്ന് തൊട്ടാൽ മതി; പുതിയ ഫീച്ചറുമായി ജി പേ
മണി ട്രാൻസ്ഫർ എളുപ്പമാക്കാൻ ഗൂഗിൾ പേ പുതിയ ഫീച്ചർ അവതരിപ്പിച്ചു. നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ (എൻഎഫ്സി) സാങ്കേതികവിദ്യ ഉപയോഗിച്ച് പണം കൈമാറാൻ കഴിയുന്ന പുതിയ സംവിധാനം ഗൂഗിൾ പേ അവതരിപ്പിച്ചു.
POS മെഷീന്‍റെ തൊട്ടടുത്ത് ഫോണൊന്ന് കാണിക്കുക മാത്രമാണ് നിങ്ങൾ ചെയ്യേണ്ടത്, പേയ്മെന്‍റ് വിൻഡോ ഗൂഗിൾ പേയിൽ തെളിയും. തുക സ്ഥിരീകരിക്കുകയും യുപിഐ പിൻ നൽകുകയും ചെയ്താൽ പണം കൈമാറാം.
നേരത്തെ, ക്യൂആർ കോഡ് സ്കാൻ ചെയ്തോ ഫോൺ നമ്പർ നൽകിയോ ഗൂഗിൾ പേ വഴി പണം ട്രാൻസ്ഫർ ചെയ്യാമായിരുന്നു. അതാണ് ഇപ്പോൾ കൂടുതൽ ലളിതമാക്കിയിരിക്കുന്നത്.