Friday, January 17, 2025
LATEST NEWSTECHNOLOGY

ജോക്കര്‍ മാല്‍വെയർ വീണ്ടും ; നാല് ജനപ്രിയ ആപ്പുകള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് നീക്കി

അപകടകരമായ ജോക്കർ മാൽവെയറിന്‍റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നാല് ജനപ്രിയ ആപ്ലിക്കേഷനുകൾ കൂടി നീക്കം ചെയ്തു. ആൻഡ്രോയിഡ് സിസ്റ്റങ്ങൾ ഹാക്ക് ചെയ്യാൻ 2017 മുതൽ സൈബർ കുറ്റവാളികൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരു മാൽവെയറാണ് ജോക്കർ. ഒരിടവേളയ്ക്ക് ശേഷമാണ് മാൽവെയർ പ്ലേ സ്റ്റോറിൽ തിരിച്ചെത്തുന്നത്.

സ്മാർട്ട് എസ്എംഎസ് സന്ദേശങ്ങൾ, രക്ത സമ്മർദ്ദ മോണിറ്റർ, വോയ്സ് ലാംഗ്വേജ് ട്രാൻസ്ലേറ്റർ, ക്വിക്ക് ടെക്സ്റ്റ് എസ്എംഎസ് എന്നിവയാണ് പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്ത നാൽ ആപ്ലിക്കേഷനുകൾ. ഈ ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ, അവർ ഉടൻ തന്നെ ആപ്പ് ഡാറ്റ പൂർണ്ണമായും നീക്കംചെയ്യുകയും തുടർന്ന് ആപ്പ് അൺഇൻസ്റ്റാൾ ചെയ്യുകയും ചെയ്യണമെന്ന് ഗൂഗിൾ അറിയിച്ചു.

2022 ൽ ജോക്കർ മാൽവെയർ തിരിച്ചെത്തിയതായി പരേഡോയാണ് ആദ്യം കണ്ടെത്തിയത്. ഇത് പിന്നീട് ഗൂഗിൾ സ്ഥിരീകരിക്കുകയും ചെയ്തു. പാസ് വേഡുകളും ഒടിപികളും ഉൾപ്പെടെ സംഭരിക്കാൻ കഴിയുന്ന മാൽവെയറുകൾ ഈ നാല് ആപ്ലിക്കേഷനുകളിലും ഉണ്ട്. വ്യക്തിഗത വിവരങ്ങളുടെ സ്ക്രീൻഷോട്ടുകൾ എടുത്ത് സംഭരിക്കാനും അറിയിപ്പുകൾ വായിക്കാനും മാൽവെയറിന് കഴിയും. ഇവ ഫോണിന്‍റെ പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.